Saturday, November 24, 2012

Revolution: Kathakali Music


പാട്ടില്‍ നിന്നും സംഗീതത്തിലേക്ക് ഒരു പരിവര്‍ത്തനയാത്ര 

Please Click on the image/Brochure  for better reading



കഥകളി സംഗീതത്തിന്റെ ഒരു പരിവര്‍ത്തന ഘട്ടമായിരുന്നു മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരുടെ കാലം. കഥകളിപ്പദം പാടുക എന്ന  പഴയ രീതിയില്‍ നിന്നും കഥകളി സംഗീതം എന്ന സമ്യക് ആയ ഗീത/ആലാപന രീതിയിലേക്കുള്ള  മാറ്റം ആ കാലത്തായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞ്ട്ടുള്ളത്. ഒരു പക്ഷെ ആ മാറ്റം കണ്ടു പലരും നെറ്റി ചുളി ച്ചിട്ടുണ്ടാകാം.  പാട്ടില്‍ നിന്നും സംഗീതത്തിലെക്കുള്ള ആ മാറ്റം കഥകളി സംഗീതത്തെ തളര്‍ത്തിയോ വളര്‍ത്തിയോ എന്നുള്ളത് പലരും ചോദിച്ചിട്ടുള്ള ഒരു ചോദ്യമായിരിക്കാം.
 ഏതായാലും ഈ മാറ്റത്തിന് മുന്‍പുള്ള കാലത്ത് എങ്ങനെയായിരുന്നു  പദങ്ങള്‍ പാടിയിരുന്നത് എന്നറിയുവാന്‍ അവയുടെ ശബ്ദലേഖനങ്ങള്‍ അല്ലെങ്കില്‍ സ്വരപ്പെടുത്തിയ പദങ്ങള്‍ തുടങ്ങി ഒരു തെളിവും അവശേഷിച്ചിട്ടില്ല. ഇന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്നാണ് അറിവ്. 
 ഇന്ന്  "സംഗീതം" എന്ന് വിളിക്കുമ്പോഴും മഹത്തായ ഈ സംഗീത ശാഖയെ ശാസ്ത്രീയ മായ ഒരു പദ്ധതിയായി അംഗീകരിക്കാനും പ്രമുഖ വേദികളില്‍ അവതരിപ്പിക്കാനും  സനാതന (ക്ലാസിക്കല്‍)സംഗീതലോകം വിമുഖത കാട്ടുന്നു എന്നതാണ്  സത്യം. ശൃംഗാര ഗാനങ്ങളായ "തുമ്രി " ,  നാടോടി സംഗീതത്തില്‍ നിന്ന് വന്ന "ടപ്പ" തുടങ്ങിയ സംഗീത രൂപങ്ങള്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മുഖ്യ വേദികളില്‍ തന്നെ ഇടം പിടിക്കുമ്പോള്‍ തൌര്യത്രികം എന്ന അത്യുന്നതമായ കലാസങ്കല്പത്തിന്റെ നെറുകയില്‍ സ്ഥാനമുള്ള കഥകളി സംഗീതത്തിലെ പടങ്ങളുടെ ആലാപനത്തെ എന്ത് കൊണ്ട് കര്‍ണാടക-ഹിന്ദുസ്ഥാനി കച്ചേരികള്‍ അവതരിപ്പിക്കപ്പെടുന്നത് പോലുള്ള  മുഖ്യ വേദികള്‍  തിരസ്കരിക്കുന്നു? അത്യാവശ്യം ചില വേദികളില്‍  സമന്വയം പോലുള്ള മിശ്രണ രീതികള്‍ അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും മുഖ്യമായി കഥകളി സംഗീതം അവതരിപ്പിക്കപ്പെടുകയോ കച്ചേരികളില്‍ പദങ്ങള്‍  ഉള്‍പ്പെടുത്തുകയോ ചെയ്യപ്പെടാത്തത് എന്ത് കൊണ്ടാണ്? 


എന്തുകൊണ്ടാണ് ഈ വിവേചനം എന്ന് അന്വേഷിക്കുമ്പോള്‍ ചില സത്യങ്ങള്‍ നമ്മളും അംഗീകരിക്കേണ്ടി വരും . മറ്റു സനാതന (ശാസ്ത്രീയ)സംഗീത പദ്ധതികള്‍ക്ക് ഉള്ളതും  കഥകളി സംഗീതത്തിന് ഇല്ലാത്തതുമായ ചില പ്രധാന കാര്യങ്ങള്‍  പറയാം.

ശാസ്ത്രീയസംഗീതം    1. ചരിത്രത്തെ യഥാകാലം രേഖപ്പെടുത്തി വെക്കാന്‍ ശ്രമിക്കുന്നുണ്ട്                                                       
    കഥകളിസംഗീതം  1. ചരിത്രത്തെ കുറിച്ച് രേഖപ്പെടുത്തലുകള്‍ നന്നേ കുറവ് 
ശാസ്ത്രീയസംഗീതം    2. സംഗീതരചനകള്‍ സ്വരപ്പെടുത്തി സൂക്ഷിക്കുന്നുണ്ട്                                                                             
    കഥകളിസംഗീതം  2. സ്വരപ്പെടുത്തല്‍ ഇല്ല 
ശാസ്ത്രീയസംഗീതം    3. രാഗലക്ഷണങ്ങള്‍ ഒരളവോളം എഴുതി വെച്ചിട്ടുണ്ട്,ലഭ്യമാണ്                                                           
    കഥകളിസംഗീതം  3. അപൂര്‍വ രാഗങ്ങളുടെ പോലും ലക്ഷണങ്ങള്‍ ലഭ്യമല്ല 
ശാസ്ത്രീയസംഗീതം     4. ശബ്ദ ലേഖനങ്ങള്‍  ശേഖരിക്കാനും ക്രോഡീകരിക്കാനുമുള്ള   ശ്രമങ്ങള്‍  നടക്കുന്നു                                
     കഥകളിസംഗീതം   4.  ശബ്ദ ലേഖനങ്ങള്‍  ശേഖരിക്കാനും ക്രോഡീകരിക്കാനുമുള്ള  ശ്രമങ്ങള്‍  നടക്കുന്നില്ല 
(കഥകളി സംഗീതം എന്ന മഹാ ശാഖയെ ഇകഴ്ത്തി കാട്ടാനോ ഈ ശാഖയിലെ മഹാ ഗായകരെ,അനുകര്‍ത്താക്കളെ  കുറ്റപ്പെടുത്താനോ അവമതിക്കാനോ അല്ല ഈ ലേഖനം മറിച്ച് ഈ ശാഖയേയും ഈ മഹാ ഗായകരുടെ സേവനങ്ങളെയും ഈ ലോകത്തിനു മുന്‍പില്‍ അതീവ ഗൌരവമായി അവതരിപ്പിക്കാനാണ് ഈ ശ്രമം എന്നു ദയവായി തിരിച്ചറിയുക )
നമ്മുടെ സംസ്കാരത്തോളം പഴക്കമില്ലെങ്കിലും പാശ്ചാത്യ നാടുകളിലെ വിദ്യകള്‍ ലോകമെമ്പാടും അംഗീ കരിക്കപ്പെടുന്നതിനും അനുകരിക്കപ്പെടുന്നതിനും കാരണം ഒരു പക്ഷെ അവര്‍ അവരുടെ കണ്ടുപിടിത്തങ്ങളെ തെളിവുകള്‍ സഹിതം ലേഖനം (documentation ) ചെയ്തു സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതു കൊണ്ടാണ്. ആയുര്‍വേദം അടക്കമുള്ള ഭാരതീയമായ  പല ശാസ്ത്രങ്ങള്‍ക്കും ലോകത്തില്‍ പലയിടത്തും വേണ്ടത്ര അംഗീകാരം കിട്ടാത്തത് അവയ്ക്ക് ശരിയായ രീതിയിലുള്ള ലേഖനസംപ്രദായം(documentation system )ഇല്ലാത്തത് കൊണ്ടാണെന്ന് പറയുന്നതു കേട്ടിട്ടുണ്ട്. ഇല്ലാത്തതു  പോലും ഉണ്ടെന്നു കാണിച്ചു ഊതിപ്പെരു പ്പിച്ച്  ലോക ശ്രദ്ധ നേടുന്ന ഈ കാലത്ത് ഉള്ളത് കാണിക്കാന്‍ പോലും നമ്മള്‍ മടിയും അലസതയും കാണിക്കുന്നു എന്നത് കൊണ്ടുണ്ടാവുന്ന  കുറവുകള്‍ക്ക് നാം മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇത്രയും നാള്‍ നമുക്ക് കഴിയാതിരുന്നതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. പഴയ  തലമുറയിലെ കുറെ ഗായകര്‍ നിറഞ്ഞ ഹൃദയത്തോടെ ഇപ്പോഴും പാടുന്നു ,പുതിയ തലമുറയില്‍ ലക്ഷണമൊത്ത നിരവധി ഗായകര്‍ വന്നു കൊണ്ടിരിക്കുന്നു. ഇപ്പോഴും വൈകിയിട്ടില്ല .  ഉത്തിഷ്ഠത ! ജാഗ്രത! ഇങ്ങനെയൊരു പദ്ധതിയുമായി സംഗീതഗുരുകുലം ഫൌണ്ടേഷന്‍  മുന്നോട്ട് വരുന്നു. സുമനസ്സുകളുടെയും സംഘടനകളുടെയും സഹായവും സഹകരണവും ഉണ്ടെങ്കില്‍  ഈ പദ്ധതി ഒരു വന്‍ വിജയമാവും എന്നതില്‍ സംശയമില്ല. അപൂര്‍വമായ ശബ്ദ ലേഖനങ്ങള്‍, രചനകള്‍(ആട്ടക്കഥകള്‍ തുടങ്ങിയവ), അഭിമുഖങ്ങള്‍, അന്വേഷണങ്ങള്‍ എന്നിവയിലൂടെ കഥകളി സംഗീതത്തെ ലക്ഷണയുക്തമായി രേഖപ്പെടുത്തുവാനുള്ള ശ്രമമാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. വരും തലമുരയ്ക്കയുള്ള ഈ ആധികാരിക ലക്ഷണ ശേഖരം ഒരു നിധി ശേഖരം തന്നെയായിരിക്കുമെന്നുല്ലതു സംശയമില്ല.  
Please send your observations  to  

 : Ajit Namboothiri   
        Chairman, 
         Sangeethagurukulam Foundation,
TC No.54/598(5), Devi nagar,Sriragam Road(Pappanamkod)
Nemam P O., Thiruvananthapuram-695020,Keralam.
         Mobile :  +91 9447374646
Email: sangeethagurukulam@gmail.com 

4 comments:

sudesh said...

Sir,I agree with you,I have not studied music ,but from my childhood days I used to hear carnatic music ,I can proudly say,I can recognize atleast 100 ragas,my opinion about Kathakali sangeetham is ,it is abhinaya sangeetham,there what happens is ,the gayaka have freedom to render manodharma sangeetham which depend's on the abhinaya part.Expect your valuable comment

ManojMavelikara said...

nice.... & greaat.

ManojMavelikara said...

nice & greaat..

ManojMavelikara said...

nice.... & greaat.