Monday, January 16, 2012

NAADAvidyaaLAYAM 2012 January SangeethaSatsangam MORE Photos

രാഗസാന്ദ്രമായ ഒരു സന്ധ്യ
നാദവിദ്യാലയം സംഘടിപ്പിച്ച മാസത്തെ സംഗീതസത്സംഗം കര്‍ണാടകസംഗീതത്തില്‍ പ്രചാരത്തിലുള്ള ഹിന്ദുസ്ഥാനി രാഗങ്ങളുടെ സാന്ദ്രമായ സ്പര്‍ശം കൊണ്ട് സമ്പന്നമായി. വൈകുന്നേരം നാലരമണിയ്ക്ക് സ്വരസാധനയോടെയയിരുന്നു സംഗീതസത്സംഗം ആരംഭിച്ചതു. പ്രശസ്ത വൈണികനായ ശ്രീ അനന്തപദ്മനാഭന്‍ ആണ് ഹിന്ദുസ്ഥാനി രാഗങ്ങളുടെ മാസ്മരിക പ്രപഞ്ചം ഒരുക്കിയത് . ബീഹാക് , വൃന്ദാവന സാരംഗ , ബാഗേശ്രീ ,ശ്യാം കല്യാണ്‍ , തുടങ്ങിയ മനോഹര രാഗങ്ങളുടെ ഒരു പ്രവാഹമായിരുന്നു ഒന്നര മണിക്കൂര്‍ നീണ്ട കച്ചേരി. രാഗവും താനവും സ്വരവിന്യാസങ്ങളും ചേര്‍ന്നു മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോയ ഒരു സന്ധ്യ! തുടര്‍ന്ന് ഹംസാനന്ദി ,മാണ്ട്, സിന്ധുഭൈരവി , ദര്‍‌‍ബാരി തുടങ്ങിയ രാഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചയും വിവരണവും ശ്രോതാക്കള്‍ക്ക് ആനന്ദവും അറിവും പകര്‍ന്നു. മലയാള ചലച്ചിത്രങ്ങളില്‍ ഉപയോഗിക്കപ്പെട്ട ഹിന്ദുസ്ഥാനി രാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ ചര്‍ച്ചയില്‍ ആസ്വാദകരും പങ്കു ചേര്‍ന്നു. എല്ലാ വിഭാഗത്തിലുള്ള ആസ്വാദകര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ ലളിതമായ വിവരണങ്ങളും വീണയില്‍ ഉതിര്‍ന്ന രാഗമഴയും സംഗീതസത്സംഗത്തെ അവിസ്മരണീയമാക്കി. അനന്തപദ്മനഭാന്റെ മകനും വൈണികനുമായ ആനന്ദ് കൌശിക് കൂടെ വീണ വായിച്ചു . മൃദംഗത്തില്‍ മാവേലിക്കര രാജീവും ഘടത്തില്‍ ആദിച്ചനല്ലൂര്‍ അനില്‍കുമാറും പക്കമേളം പകര്‍ന്നു.

എല്ലാ മാസത്തെയും രണ്ടാം ശനിയാഴ്ചകളില്‍ തിരുവനന്തപുരത്തെ പടിഞ്ഞാറെ കോട്ടയ്ക്കടുത്തുള്ള, സ്വാതിതിരുനാള്‍ മഹാരാജാവ് പണി കഴിപ്പിച്ച അമ്മവീടിന്റെ സംഗീതമയമായ നാലുകെട്ടിലാണ് സംഗീതസത്സംഗം നടക്കുന്നത്.
വിശദവിവരങ്ങള്‍ക്ക്
9447374646 എന്നാ നമ്പറിലേക്കു എസ് എം എസ് അയച്ചു പേര് രജിസ്റ്റര്‍ ചെയ്യുക .




















Some snaps from unforgetable moments with Sri.Ananthapadmanabhan on 14th January 2012. The theme of the day was Hindustani Ragas in Carnatic music.His son Sri.Anand koushik accompanied him on another Veena and proved the range beyond.
Accompanied on Mridangam by Sri. Mavelikkkara Rajeev and Ghatam by Sri.Adichanalloor Anilkumar.

The ambience of Tanjavur Ammaveedu located at West Fort,Thiruvananthapuram was another great success and we thank Mr.Raghu of Mithranikethan for allotting such a beautiful location for us.

Photo credits to Anilkumar ,Sasikumar and Subhash Kumarapuram